 
ചെങ്ങന്നൂർ:ജെ.സി.ഐ ചെങ്ങന്നൂരും, നാഷണൽ സർവീസ് സ്‌കീം ആലാ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ യൂണിറ്റും, എക്‌സൈസ് വകുപ്പ് വിമുക്തി ക്ലബുമായി ചേർന്ന് ആലാ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പാവനാടകം അവതരിപ്പിച്ചു.കൊല്ലം ഫാബിയോസ് ടീമിന്റെ 'വിലാപങ്ങൾക്ക് വിട' എന്നലഹരി വിരുദ്ധ ബോധവൽക്കരണ പാവനാടകമാണ് അവതരിപ്പിച്ചത്. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ആർ.ജോസ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ചെങ്ങന്നൂർ പ്രസിഡന്റ് എം.കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജെ.സി.ഐ മുൻ മേഖല അദ്ധ്യക്ഷനും, ദേശീയ ഡയറക്ടറുമായ ഡോ.എ.വി. ആനന്ദരാജ് മുഖ്യ പ്രഭാഷണം നടത്തി. ജിജി കാടുവെട്ടൂർ, ബി.ബാബു, ഷാജു.ഡി, വിനു ധർമ്മരാജ്, പ്രവീൺ എൻ പ്രഭ, പ്രിൻസിപ്പൽ പ്രസന്നകുമാർ, എൻ.ജി രാധീഷ് കുമാർ എന്നിവർ സംസാരിച്ചു.