 
മെഴുവേലി: വീണാ ജോർജ്ജ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂളിൽ 10 ലക്ഷം രൂപാ മുടക്കി പണികഴിപ്പിച്ച ടോയ്ലറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം വീണാ ജോർജ്ജ് എം. എൽ.എ.നിർവഹിച്ചു. പണികൾ സമയബന്ധിതമായി പൂർത്തീകരിച്ച കോൺട്രാക്ടർ ബിനുവിനെ മുൻ എം.എൽ.എ.കെ സി. രാജഗോപാലൻ ആദരിച്ചു. സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ധനസഹായ വിതരണവും പഠനോപകരണ വിതരണവും നടത്തി. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. വാർഡം ശ്രിദേവി ടോണി, പി.ടി.എ. പ്രസിഡന്റ് അജി ചന്ദ്രൻ, മദർ പി.ടി.എ. പ്രസിഡന്റ് രജനി, പത്മനാഭോദയം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ബിജു ജെ., ഹെഡ്മിസ്ട്രസ് സിന്ധു എം. കെ.,സീനിയർ അസിസ്റ്റന്റ് ബാബുജി കെ.വി.,സ്റ്റാഫ് സെക്രട്ടറി ഇന്ദു ടി.എസ്.വിദ്യാർത്ഥി പ്രതിനിധി എയ്ഞ്ചൽ സാറാ ബാബുജി എന്നിവർ സംസാരിച്ചു.