കോഴഞ്ചേരി : പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ പൂർത്തീകരിച്ച കോഴഞ്ചേരി നാലുമണിക്കാറ്റ് റോഡിൽ വൈദ്യുതി വിളക്കുകൾ തെളിഞ്ഞു. വാർഡ് മെമ്പർ ബിജിലി പി. ഈശോയുടെ ആവശ്യപ്രകാരം കോഴഞ്ചേരി ജില്ലാ പഞ്ചായത്ത് അംഗം സാറ തോമസാണ് വിളക്കുകൾ സ്ഥാപിക്കുവാനുള്ള പണം കണ്ടെത്തിയത്. കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വർഗീസിനെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിജിലി പി. ഈശോ, ബിജോ പി.മാത്യു, സാലി ഫിലിപ്പ്,റോയി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.വെണ്മണി കേന്ദ്രമായി പ്രവർത്തിക്കുന്ന വെൺസെക്കാണ് ലൈറ്റുകൾ നൽകിയത്.