പെരുനാട്: ശബരിമലയിലെ ആക്രി സാധനങ്ങൾ മോഷ്ടിച്ചെന്ന് പരാതി. ശബരിമലയിൽ നിന്ന് കടത്തി ളാഹയിൽ കൊണ്ടുവന്നിട്ടുള്ള ആക്രി സാധനങ്ങൾ ഇറക്കി പ്ലാസ്റ്റിക് ഉപയോഗിച്ച് മറച്ചിട്ടിരിക്കുന്നതായാണ് കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്രാചാര സംരക്ഷണ സമിതി സെക്രട്ടറി പ്രസാദ് കുഴിക്കാല പൊലീസിൽ പരാതി നൽകി.