ചെങ്ങന്നൂർ: ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച് ജനപ്രതിനിധികളായ മാന്നാർ എസ്.എൻ.ഡി.പി യൂണിയൻ അംഗങ്ങൾക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ആദരം നൽകുന്നു. യൂണിയൻ അതിർത്തിയിലെ 28 ശാഖയിൽ നിന്നും മത്സരിച്ച് വിജയം വരിച്ച 15 പേരെയാണ് യൂണിയൻ ഉപഹാരം നൽകി ആദരിക്കുന്നത്. 14ന് രാവിലെ 10ന് യൂണിയൻ ഹാളിൽ നടക്കുന്ന യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും. യൂണിയൻ ചെയർമാൻ ഡോ.എം.പി വിജയകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിന് യൂണിയൻ കൺവീനർ ജയലാൽ എസ്.പടിത്തറ സ്വാഗതവും, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, ഹരിപാല മൂട്ടിൽ, പോഷക സംഘടനാ ഭാരവാഹികളായ ശശി കലാരഘുനാഥ്, അനുകുമാർ , അരുൺകുമാർ എന്നിവർ സംസാരിക്കും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിഅംഗം ഹരിലാൽ ളളുന്തി നന്ദി പറയും.