ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളുടെ ഭാഗമായി ബി.ജെ.പി ചെങ്ങന്നൂർ നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ബൂത്ത് ഇൻചാർജ് - ബൂത്ത് പ്രസിഡന്റ് സമ്മേളനം അഡ്വ.പി സുധീർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ: എസ്.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറായ പി.പരമേശ്വർജി അനുസ്മരണം നടത്തി. ദക്ഷിണമേഖല പ്രസിഡന്റ് കെ.സോമൻ അനുസ്മരണ പ്രഭാഷണം നടത്തി. ദക്ഷിണമേഖല സംഘടനാ സെക്രട്ടറി കോ.വെ സുരേഷ്, ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ജനറൽ സെക്രട്ടറി പി.കെ വാസുദേവൻ, ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, സജു ഇടക്കല്ലിൽ, വിനോദ് കുമാർ, കെ.ജി കർത്ത, കലാരമേശ്, എം.എ ഹരികുമാർ, പ്രമോദ് കാരയ്ക്കാട്, രമേശ് പേരിശേരി എന്നിവർ സംസാരിച്ചു.