 
അടൂർ: ഡി.വൈ.എസ്.പി ഓഫിസിൽ സഹായം തേടിയ വയോധികന് മിത്രപുരം കസ്തൂർബാ ഗാന്ധിഭവൻ തണലേകി. ഒറ്റക്കു താമസിച്ചിരുന്ന അമ്മകണ്ടകര നെടിയാറവിള വീട്ടിൽ സഹകരണ വകുപ്പ് മുൻ അസിസ്റ്റന്റ് രജിസ്ട്രാർ നാരായണ കുറുപ്പി (64)നെയാണ് അടൂർ ഡി.വൈ.എസ്.പി ബി. വിനോദിന്റെ നിർദ്ദേശ പ്രകാരം ഏറ്റെടുത്തത്. 25 വർഷങ്ങൾക്കു മുമ്പ് നാരായണക്കുറുപ്പിനെ ഭാര്യയും ഏകമകനും ഉപേക്ഷിച്ചു പോയി. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായതോടെ നാരായണ കുറുപ്പ് അടൂർ ഡി.വൈ.എസ്.പി യോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. തുടർന്നാണ് ഏറ്റെടുത്തത്. പറക്കോട് ബ്ലോക്ക് പഞ്ചായത്തംഗവും കസ്തൂർബ ഗാന്ധിഭവൻ വർക്കിംഗ് ചെയർമാനുമായ എ.പി. സന്തോഷ്, കസ്തൂർബ ഗാന്ധിഭവൻ വികസന സമിതി ചെയർമാൻ പഴകുളം ശിവദാസൻ, സെക്രട്ടറി മുരളി കുടശനാട്, അംഗങ്ങളായ എസ് മീരാസാഹിബ്, ഗീത തങ്കപ്പൻ, മാനേജർ വി. ജയകുമാർ, ഗാന്ധിഭവൻ പി.ആർ.ഒ എസ്. അനിൽകുമാർ എന്നിവർ ചേർന്നാണ് ഏറ്റെടുത്തത്. ബന്ധുക്കളായ ഗോപാലകൃഷ്ണകുറുപ്പ്, പി.ജി.മധു, ഹരികുമാർ എന്നിവർ പങ്കെടുത്തു.