കോന്നി: നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പിനൊരുങ്ങി ബി.ജെ.പി. നിയോജക മണ്ഡലം ബൂത്ത് പ്രസിഡന്റ് , ബൂത്ത് ഇൻചാർജ് ചുമതല വഹിക്കുന്നവരുടെ കൺവെൻഷൻ വകയാർ വൈശാഖ് ഓഡിറ്റോറിയത്തിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി സുധീർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് ജി.മനോജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കരമന ജയൻ മുഖ്യ പ്രഭാഷണം നടത്തി.ദക്ഷിണ മേഖല സംഘടനാ ജനറൽ സെക്രട്ടറി സുരേഷ് ബാബു, ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ജനറൽ സെക്രട്ടറി വി.എ സൂരജ്,വിജയകുമാർ മണിപ്പുഴ,ജില്ലാ വൈസ് പ്രസിഡന്റ് എം.അയ്യപ്പൻകുട്ടി, സെക്രട്ടറി വിഷ്ണു മോഹൻ, മിനി ഹരികുമാർ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീന എം.നായർ, സംസ്ഥാന കൗൺസിൽ അംഗം വി.എസ് ഹരീഷ് ചന്ദ്രൻ,മണ്ഡലം ജനറൽ സെക്രട്ടറി എൻ.കെ സതികുമാർ എന്നിവർ സംസാരിച്ചു.