തിരുവല്ല: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് 17ന് തിരുവല്ലയിൽ സ്വീകരണം നൽകുവാൻ യു.ഡി.എഫ് തിരുവല്ല ഈസ്റ്റ് മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു. കോൺഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി എം. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം വൈസ് പ്രസിഡന്റ് കെ.ബി സലീം ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം അഡ്വ.ജയപ്രകാശ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ രാജേഷ് മലയിൽ, ബിജിമോൻ ചാലാക്കേരി, നെബു കോട്ടക്കൽ, കൗൺസിലർമാരായ അഡ്വ.സുനിൽ ജേക്കബ്, റെജിനോൾഡ് വർഗീസ്, അനു ജോർജ്, മുൻ കൗൺസിലർ ബിജു കാഞ്ഞിരത്ത്മൂട്ടിൽ, ഏ.കെ രാമചന്ദ്രൻ, വിനോദ് മംബലത്ത്, ജയിസൺ, ഷാജി റ്റി.ഡി, റോബി അലക്സ്, സോണി, ഷിബു കണ്ണോത്ത്, ആകാശ്, ലാലു എന്നിവർ പ്രസംഗിച്ചു.