തിരുവല്ല: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്രശ്രീബലി മഹാേത്സവം 13ന് രാവിലെ നടക്കും. ഇതോടനുബന്ധിച്ച് കരുനാട്ടുകാവ്, പടപ്പാട്, തിരു ആലംതുരുത്തി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുടെ എട്ടാംനാൾ ദേവിമാർ ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ എഴുന്നെള്ളിയെത്തി വർഷത്തിൽ ഒരു ദിവസം മാത്രം തുറക്കുന്ന വടക്കേ ഗോപുരവാതിലിലൂടെ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സ്വീകരണം ഏറ്റുവാങ്ങി മടങ്ങുന്ന ഐതീഹ്യ പെരുമയുള്ളതാണ് ഉത്രശ്രീബലി മഹോത്സവം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു ശ്രീവല്ലഭ മഹാക്ഷേത്രത്തിന്റെ മതിൽക്കെട്ടിനുള്ളിൽ മാത്രമാണ് ഇത്തവണത്തെ ചടങ്ങുകൾ. ഇവിടുത്തെ ക്ഷേത്രക്കുളത്തിലാണ് ദേവിമാരുടെ ആറാട്ട്.