abia
എബി തോമസ്

റാന്നി: മന്ദമരുതി ക്‌നാനായ പള്ളിക്ക് മുന്നിലുണ്ടായ വാഹനാപകടത്തിൽ പാസ്റ്റർ മരിച്ചു. ഇടമുറി പാറേക്കടവ് സ്വദേശി ആന്താര്യത്ത് (കാലായിൽ) എബി തോമസ്(50) ആണ് മരിച്ചത്. ഇരുചക്ര വാഹനവും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ഒപ്പം യാത്ര ചെയ്ത ഭാര്യ സുശീലയെ ഗുരുതര പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെ മന്ദമരുതി വെച്ചൂച്ചിറ റോഡിലായിരുന്നു അപകടം. ചെറിയ കയറ്റം കയറിയെത്തിയ പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനത്തിനടിയിലായിപ്പോയ എബി സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തിൽ ഭാര്യ തെറിച്ചു റോഡിലേക്കാണ് വീണത്. സ്ഥലത്തെത്തിയ റാന്നി പൊലീസ് മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റി.