sob-11-suresh-babu
സുരേഷ് ബാബു

പന്തളം : ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ പുള്ളുവൻപാട്ട് കലാകാരൻ മരിച്ചു. മാവേലിക്കര ചെട്ടികുളങ്ങര. പേളയിൽ ഉണിച്ചിനേത്ത് ഗീതാലയത്തിൽ പരേതനായ ശിവശങ്കരന്റെ മകൻ സുരേഷ് ബാബു (42)വാണ് മരിച്ചത്
ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെ പന്തളം - പത്തനംതിട്ട റോഡിലായിരുന്നു അപകടം. പന്തളം ഭാഗത്തേക്ക് വന്ന സുരേഷ് ബാബു ഓടിച്ച ബൈക്ക് ഇതേ ദിശയിൽ വന്ന ടോറസ് ലോറിക്കടിയിൽപ്പെടുകയായിരുന്നു. റോഡരികിൽ നിറുത്തിയിട്ടിരുന്ന വാഹനത്തിന്റെ ഡോർ തുറക്കുന്നത് കണ്ട് ഒഴിഞ്ഞു മാറിയപ്പോൾ ബൈക്ക് നിയന്ത്രണം വിടുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം കോട്ടയം മെഡിക്കൽ കേളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. ചെങ്ങന്നൂർ മഹാദേവർ ക്ഷേത്രത്തിലെ പുളളുവൻ പാട്ടുകാരനാണ്. പന്തളത്തെ ഒരു വീട്ടിൽ പുള്ളുവൻ പാട്ടിന് എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സരസ്വതിയാണ് മാതാവ്. സഹോദരങ്ങൾ- രോഹിണി, പുഷ്പകുമാരി