 
ചെങ്ങന്നൂർ : ഭർത്താവ് മരിച്ച് ഒരു മാസം പൂർത്തിയാകുന്നതിനിടെ ഭാര്യയും മരിച്ചു. ചെങ്ങന്നൂർ പേരിശ്ശേരി പുതുവന വീട്ടിൽ ഗോപാലകൃഷ്ണന്റെ (85) മരണത്തിന് പിന്നാലെ ഭാര്യ ഓമന (77) ആണ് മരിച്ചത്. കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഗോപാലകൃഷ്ണൻ മരിച്ചത്. ജെ.എസ്.എസ് നിയോജക മണ്ഡലം സെക്രട്ടിയും പന്തളം കൂൾ മാസ്റ്റർ കടയുടമയുമായ സുനിൽ പുതുവനയുടെ മാതാപിതാക്കളാണിരുവരും. മറ്റു മക്കൾ :അനിൽകുമാർ (ഗൾഫ്), മനോജ് കുമാർ (ഇന്ത്യൻ ആർമി) , മരുമക്കൾ: വിനീത സുനിൽ ,ബിന്ദു ,സിനി. ഒാമനയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ .