rto-mallappally
കളഞ്ഞുകിട്ടിയ പേഴ്‌സ് മല്ലപ്പള്ളി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ പ്രസാദും സഹപ്രവർത്തകരും ഉടമയ്ക്ക് കൈമാറുന്നു.

മല്ലപ്പള്ളി :പട്രോളിംഗിനിടെ വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മാതൃകയായി. മല്ലപ്പള്ളിയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ. പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർക്ക് കോട്ടയം-കോഴഞ്ചേരി സംസ്ഥാന പാതയിൽ നിന്നാണ് പേഴ്സ് ലഭിച്ചത്. മല്ലപ്പള്ളി മുത്തൂറ്റ് ബാങ്കിലെ ജീവനക്കാരിയായ കൊറ്റനാട് കാവുങ്കൽ പ്രീതി മേരി ജോൺസിന്റെ 4500 രൂപയും എ.ടി.എം കാർഡ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയും അടങ്ങിയതായിരുന്നു പേഴ്സ്. റോഡിൽ കിടന്ന പേഴ്‌സിലുണ്ടായിരുന്ന ദന്താശുപത്രിയിലെ അഡ്മിഷൻ ടിക്കറ്റിലെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ എടുത്ത ശേഷം പ്രീതി ജോലിചെയ്യുന്ന മല്ലപ്പള്ളി മുത്തൂറ്റ് ബാങ്കിലെത്തി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആർ പ്രസാദ്, അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർ സുരേഷ് ബാബു, ഡ്രൈവർ പ്രശാന്ത് എന്നിവർ കൈമാറുകയായിരുന്നു.