road222
പ്ളാച്ചേരി-പൊൻകുന്നം റൂട്ടിൽ ടാറിംഗ് നടക്കുന്നു

പത്തനംതിട്ട: പുനലൂർ - മൂവാറ്റുപുഴ ദേശീയ പാതയിൽ പൊൻകുന്നം മുതൽ പുനലൂർ ഭാഗം വരെ നിർമാണം തീവ്രഗതിയിൽ. പ്ളാച്ചേരി മുതൽ പൊൻകുന്നം വരെ 62ശതമാനവും കോന്നി മുതൽ പ്ളാച്ചേരി വരെ 42 ശതമാനവും നിർമാണം പിന്നിട്ടു.

പ്ളാച്ചേരി - പൊൻകുന്നം റീച്ചിൽ 12 കിലാേമീറ്റർ ദൂരത്തിൽ ടാറിംഗ് ആദ്യ പാളി പൂർത്തിയാക്കി. മൂന്ന് പാളികളായാണ് ടാറിംഗ് നടക്കുന്നത്. ഇൗ വർഷം ജൂലായിൽ ഇൗ റീച്ചിലെ ടാറിംഗ് കഴിഞ്ഞ് ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് കെ.എസ്.ടി.പി അധികൃതർ പറഞ്ഞു. ഇൗ വർഷം ഡിസംബറാണ് നിർമാണം പൂർത്തിയാക്കാനുള്ള കാലപരിധി നിശ്ചയിച്ചിരുന്നത്. പ്ളാച്ചേരി - പൊൻകുന്നം റീച്ച് 21 കിലാേമീറ്റർ ദൂരമാണ്.

കോന്നി - പ്ളാച്ചേരി റീച്ചിൽ 29 കിലോമീറ്ററാണ് ദൂരം. ആദ്യ പാളി ടാറിംഗ് മൂന്ന് കിലോമീറ്റർ ദൂരത്തിൽ പൂർത്തിയാക്കി. ഇവിടെ 650 മീറ്റർ ദൂരത്തിൽ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് തർക്കം തീരാനുണ്ട്.

പുനലൂർ - കോന്നി റീച്ചിൽ 31 കിലോമീറ്റർ ദൂരത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇൗ ഭാഗത്ത് പാലങ്ങളും റോഡിന്റെ സംരക്ഷണ ഭിത്തികളും നിർമിക്കുന്ന ജോലികളാണ് നടക്കുന്നത്.

നിർമാണ ചെലവ് 786കോടി