 
തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവത്തോടനുന്ധിച്ചുള്ള പന്തീരായിരം വഴിപാടിനുള്ള വാഴക്കുലകൾ ഭക്തർ നടയിൽ സമർപ്പിച്ചു തുടങ്ങി. വാഴക്കുലകൾ ഇന്ന് ക്ഷേത്രത്തിൽ പഴുക്കയ്ക്കിടും. കൊവിഡ് പ്രോട്ടോക്കോൾ മൂലം കിഴക്കേ നടയിലുള്ള സ്വീകരണപ്പന്തലിൽ നിന്നാണ് ചടങ്ങുകൾ ആരംഭിക്കുക. പന്തീരായിരം വഴിപാടിനെത്തുന്നവർക്ക് കൊവിഡ് നിയന്ത്രണങ്ങൾ പ്രകാരം മാത്രമേ ക്ഷേത്രദർശനം അനുവദിക്കു. തിരുവല്ല യോഗക്ഷേമ ഉപസഭയുടെ നേതൃത്വത്തിലാണ് നിവേദ്യത്തിനുള്ള പഴക്കുലകൾ തയ്യാറാക്കുന്നത്. തുടർന്ന് പ്രസാദവിതരണം. ഉത്സവം 16ന് കൊടിയേറി 25ന് ആറാട്ടോടെ സമാപിക്കും. ഓട്ടൻതുള്ളൽ, പാഠകം, സംഗീതക്കച്ചേരി, ഭജന,ശാസ്ത്രീയനൃത്തം തുടങ്ങിയ ക്ഷേത്രകലകൾ നടത്തുവാനും അവതരിപ്പിക്കുവാനും ആഗ്രഹിക്കുന്നവർ കമ്മിറ്റിയെ ഫെബ്രുവരി 5 നകം അറിയിക്കണം. ഫോൺ: 9544323052, 9847237882. ഇ-മെയിൽ: utsavamsreevallabha@gmail.com.