 
മല്ലപ്പള്ളി: വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം പ്രായോഗികമല്ലെന്ന സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം. വിഗോവിന്ദന്റെ പ്രസ്താവന പരിഹാസ്യമാണെന്ന് മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി പറഞ്ഞു. യുഡിഎഫ് കല്ലൂപ്പാറ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയർമാൻ രാജൻ വരിക്കപ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. റെജി തോമസ്, കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. വർഗീസ് മാമൻ, ഡിസിസി ജനറൽ സെക്രട്ടറി കോശി പി. സക്കറിയ, ചെറിയാൻ വർഗീസ്, ജയിംസ് കാക്കനാട്ടിൽ, ഇ. കെ. സോമൻ, സജി പൊയ്കുടിയിൽ, കെ. കെ.പ്രസാദ്, ടി. എം. മാത്യു, വർഗീസ് മാമ്മൂട്ടിൽ, സൂസൻ തോംസൺ, റെജി ചാക്കോ, ജ്ഞാന മണി മോഹൻ, അമ്പിളി പ്രസാദ്, പി ജ്യോതി, ഗീത ശ്രീകുമാർ, അഖിൽ മൂവക്കോടൻ എന്നിവർ പ്രസംഗിച്ചു.