12-kumbazha-neethi
കുമ്പഴ സർവ്വീസ് സഹകരണ ബാങ്കിന്റെ നീതി സൂപ്പർ മാർക്കറ്റിന്റെയും നവീകരിച്ച ബാങ്ക് കെട്ടിടത്തിന്റെയും ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിക്കുന്നു

പത്തനംതിട്ട : കുമ്പഴ സർവീസ് സഹകരണ ബാങ്കിന്റെ നീതി സൂപ്പർ മാർക്കറ്റിന്റെയും നവീകരിച്ച ബാങ്ക് കെട്ടിടത്തിന്റെയും ഉദ്ഘാടനം വീണാ ജോർജ് എം.എൽ.എ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.വി. വിജയകുമാരൻ അദ്ധ്യക്ഷനായിരുന്നു.നഗരസഭ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ആദ്യവില്പന നടത്തി. നവീകരിച്ച ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം എസ്.നിർമ്മലാ ദേവിയും കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പത്തനംതിട്ട ജോ. രജിസ്ട്രാർ എം.പി.ഹിരണും നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.പി. ഷീലാ രവി, സെക്രട്ടറി പി.ജയ എന്നിവർ പ്രസംഗിച്ചു.