march
പട്ടികജാതി ക്ഷേമസമിതി തിരുവല്ല ഏരിയാ കമ്മിറ്റിയുടെ ഹെഡ്പോസ്റ്റ് ഓഫിസ് മാർച്ചും ധർണ്ണയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിക്കുക, സ്വകാര്യമേഖലയിലും സംവരണം അനുവദിക്കുക, ഇന്ധനവില കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി തിരുവല്ല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്പോസ്റ്റ് ഓഫിസ് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ.ആർ. സനൽകുമാർ ഉദ്ഘാടനം ചെയ്‌തു. സമിതി ഏരിയാ കമ്മിറ്റി പ്രസിഡന്റ് ടി.ഡി.മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി.എൻ. രാജേഷ്, ജില്ലാ കമ്മിറ്റിയംഗം എം.കെ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.