കോഴഞ്ചേരി : കാരംവേലി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂൾ വാർഷികവും പത്ത്, പ്ലസ്ടു ക്ലാസുകളിൽ എല്ലാ വിഷയത്തിനും എപ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി. കോഴഞ്ചേരി എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് മോഹൻ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു . സ്‌കൂൾ ഹെഡ്മിസ്ട്രസ് ബി.എസ് ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപികമാരായ സേതുലക്ഷ്മി , എസ്.സലീല എന്നിവർക്കായി യാത്രയയപ്പ് സമ്മേളനം നടത്തി.റിട്ടയർ ചെയ്ത അദ്ധ്യാപികമാരുടെ ഫോട്ടോ കാരംവേലി ശാഖാ യോഗം സെക്രട്ടറി ഗംഗാധരൻ അനാച്ഛാദനം ചെയ്തു. യോഗത്തിൽ എച്ച്.എസ്.എസ് പ്രിൻസിപ്പൽ സിനു കുമാരി, മുൻ പി.ടി.എ പ്രസിഡന്റ് പ്രൊഫ.തോമസ് ഉഴുവത്ത്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദിപ് കാരംവേലി, സ്‌കൂൾ അദ്ധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.