പത്തനംതിട്ട: പുനലൂർ-പൊൻകുന്നം റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കുമ്പഴയിൽ നിന്ന് കോന്നിക്കുള്ള റോഡ് അടച്ചു. കോന്നിക്ക് വരുന്ന വാഹനങ്ങൾ വെട്ടൂർ, പൂങ്കാവ് എന്നിവിടങ്ങളിലൂടെ വഴി തിരിഞ്ഞുപോകണമെന്ന് കെ.എസ്.ടി.പി അധികൃതർ അറിയിച്ചു.

മൈലപ്ര : ഗ്രാമപഞ്ചായത്ത് കൈരളീപുരം-പേഴുംകാട് (കുറുപ്പു മെമ്മോറിയൽ) റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഈ റോഡിൽ കൂടിയുളള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.