മല്ലപ്പള്ളി : മൊബൈൽ ഫോണിൽ സംസാരിച്ച് കെ.എസ്.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് അയോഗ്യമാക്കി. ജനുവരി 30ന് മല്ലപ്പള്ളിയിൽ നിന്ന് കോഴഞ്ചേരിക്ക് പുറപ്പെട്ട ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നിന്റെ ദൃശ്യം നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഒക്ക് പരാതിയായി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മല്ലപ്പള്ളി ഡിപ്പോയിലെ ഡ്രൈവറായ ടി.ജി.രാജേഷ് കുമാറിനോട് വിശദീകരണം ആവശ്യപ്പെട്ടങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാൽ മല്ലപ്പള്ളി അഡീഷണൽ ലൈസൻസിംഗ് അതോറിറ്റി ജോയിന്റ് ആർ.ടി.ഒ ഒ.എ. മാത്യുവാണ് കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചത്. അയോഗ്യമാക്കിയ കാലത്ത് ഹെവി വാഹനങ്ങൾ ഓടിക്കുവാൻ പാടില്ലെന്നും എതിരായി പ്രവർത്തിച്ചാൽ ലൈസൻസ് റദ്ദുചെയ്യുമെന്നും ഉത്തരവിൽ വൃക്തമാക്കിയിട്ടുണ്ട്.