മല്ലപ്പള്ളി : പുളിന്താനം - അമ്പലംപടി - കുന്നംന്താനം റോഡിൽ അമ്പലത്തിന് സമീപം കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ 15 മുതൽ പ്രവർത്തികൾ പൂർത്തിയാകുംവരെ ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.