മെഴുവേലി : എസ്.എൻ.ഡി.പി യോഗം മെഴുവേലി 65-ാം നമ്പർ ആനന്ദഭൂതേശ്വരം ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള ഗുരുമന്ദിരത്തിന്റെ ജീർണോദ്ധാരണ പ്രായശ്ചിത്ത ക്രിയകളുടെ സമാപനം ഇന്ന് നടക്കും. വെളുപ്പിന് 5 മണിക്ക് നടതുറക്കൽ, 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം, 8.30 മുതൽ ഗുരുദേവകൃതികളുടെ പാരായണം, 11.30ന് ഗുരുപൂജ. പൂജാദികർമ്മങ്ങൾ. തന്ത്രിമുഖ്യൻ രഞ്ജു അനന്തഭദ്രം മുഖ്യകാർമ്മികത്വം വഹിക്കും