തിരുവല്ല: കേരള കേന്ദ്ര സർവകലാശാല തിരുവല്ല നിയമ പഠന വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന നിയമ സഹായ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി തലത്തിലുള്ള വിദ്യാർത്ഥികൾക്കായുള്ള നിയമ സാക്ഷരതാ പരിപാടി ഇന്ന് വയനാട് പടിഞ്ഞാറത്തറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. വൈകിട്ട് ഏഴിന് സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റി മെമ്പർ സെക്രട്ടറി നിസാർ അഹമ്മദ് ടി.കെ. വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിയമപഠന വിഭാഗം മേധാവി ഡോ.ജയശങ്കർ കെ.ഐ. അദ്ധ്യക്ഷത വഹിക്കും. അഡ്വ.രാധിക, കേരള കേന്ദ്ര സർവകലാശാല സ്റ്റാന്റിംഗ് കൗൺസിൽ അഡ്വ.വി.സജിത്ത് കുമാർ, പ്രധാനാദ്ധ്യാപിക ആലിസ് സി.പി., നിയമ സഹായ ക്ലിനിക്ക് കോർഡിനേറ്റർ ഡോ.ഗിരീഷ് കുമാർ ജെ, അദ്ധ്യാപകരായ ഡോ.മീര എസ്. ആതിരാ രാജു തുടങ്ങിയവർ സംസാരിക്കും.