ആറന്മുള: കവയിത്രി സുഗതകുമാരിയുടെ വാഴുവേലിൽ തറവാട്ട് കാവിലെ മരങ്ങൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ ബി.ജെ.പി. രാഷ്ട്രീയ നാടകം കളിക്കുകയാണെന്ന് സി.പി.എം കോഴഞ്ചേരി ഏരിയാ സെക്രട്ടറി ടി.വി. സ്റ്റാലിൻ പറഞ്ഞു. യഥാർത്ഥ പ്രതികളെ അറസ്റ്റുചെയ്യണം.
ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം കൈവശപ്പെടുത്താനുള്ള നീക്കം പാളിയതോടെയാണ് ചിലർ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.