ചെങ്ങന്നൂർ: ഗവൺമെൻറ് ഐ.ടി.ഐ നാഷണൽ സർവീസ് സ്കീം യൂണിറ്റും മോട്ടോർ വാഹനവകുപ്പും ചേർന്ന് റോഡ് സുരക്ഷ മാസത്തിന്റെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. തുടർന്ന് നടന്ന ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാന വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം ചെങ്ങന്നൂർ ജോയിന്റ് ആർ.ടി.ഒ ഗീതാകുമാരി നിർവഹിച്ചു. ഐ.ടി.ഐ പ്രിൻസിപ്പൽ മിനി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എം.എൻ.ജഗേഷ്, എ.എം.വി.ഐ മാരായ അജിത കുമാർ.കെ.എസ്,ജിതിൻ. പി.എസ്,വിനീത്. വി, ഐ.ടി ഐ സീനിയർ സൂപ്രണ്ട് കാഷ്മീർ.കെ.എച്ച്, ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർമാരായ കിഷോർകുമാർ. എം,സുനിൽ കുമാർ കെ.ആർ,എൻ.എസ്.എസ്.വോളന്റീർ മാരായ വിഷ്ണു, മുഹമ്മദ്‌ സിയാദ് എന്നിവർ സംസാരിച്ചു. മത്സരത്തിൽ വിജയികളായ ട്രെയിനികൾക്ക് ഹെൽമെറ്റ്‌ സമ്മാനമായി നൽകി. സെമിനാറിൽ എ.എം.വി.ഐ അജിത കുമാർ.കെ. എസ് വിഷയം അവതരിപ്പിച്ചു. ഐ.ടി.ഐ.എൻ.എസ്.എസ്.വോളന്റീർമാരുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവൽക്കരണപ്രചരണം നടത്തുമെന്ന് മോട്ടോർ വാഹന വകുപ്പും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറും അറിയിച്ചു.