വല്ലന : എസ്.എൻ.ഡി.പി യോഗം 74-ാം നമ്പർ ശാഖയുടെ വിശേഷാൽ പൊതുയോഗം ഇന്ന് 2 ന് പ്രസിഡന്റ് ഐഷാ പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ കൂടും. ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ എം ബി ശ്രീകുമാർ, കൺവീനർ അനിൽ പി.ശ്രീരംഗം, രാഷ്ട്രപതിയുടെ വിശിഷ്ട സേവനമെഡലിന് അർഹനായ പൊലീസ് സൂപ്രണ്ട് എൻ.രാജേഷ് , ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്ർസൺ ലീനാ കമൽ, വാർഡ്‌മെമ്പർ ശരൺ പി. ശശിധരൻ എന്നിവർക്ക് സ്വീകരണം നൽകുമെന്ന് സെക്രട്ടറി സുരേഷ് മംഗലത്തിൽ അറിയിച്ചു.