പന്തളം: പുരോഗമന കലാസാഹിത്യ സംഘം പന്തളം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആനന്ദി രാജ് പന്തളത്തിന്റെ മിഴിനീർ നിനവ് എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.സാഹിത്യകാരനും പുകസ ജില്ലാ പ്രസിഡന്റുമായ കൈപ്പട്ടൂർ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പുകസ ഏരിയ പ്രസിഡന്റ് ഫിലിപ്പോസ് വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അനിൽ പനങ്ങാട് സ്വാഗതം ആശംസിച്ചു. നോവലിസ്റ്റ് ബെന്യാമിൻ പുസ്തക പ്രകാശനം നിർവഹിച്ചു. നാടക സംവിധായകനും നടനുമായ തോമ്പിൽ രാജശേഖരൻ പുസ്തകം ഏറ്റുവാങ്ങി. കാരയ്ക്കാട് കൃഷ്ണകുമാർ പുസ്തക അവതരണം നടത്തി. പന്തളം മുനിസിപ്പൽ കൗൺസിലറും ഏരിയ ജോ.സെക്രട്ടറിയുമായ എസ്.അരുൺ പ്രസംഗിച്ചു.തുടർന്ന് നടന്ന കവിയരങ്ങിൽ സർവ പന്തളം പ്രഭ,വിനോദ് മുമ്പുഴ, പന്തളം അനിൽ, സുനിൽ വിശ്വം, നൗഫിയ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ഏരിയ ട്രഷറർ എൻ.കൃഷ്ണ പിള്ള നന്ദി രേഖപ്പെടുത്തി.