പത്തനംതിട്ട : മുഴുവൻ പള്ളികളും പിടിച്ചടക്കിയാലും യാക്കോബായ സഭ നിലനിൽക്കുമെന്ന് മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലിത്ത പറഞ്ഞു. മഞ്ഞനിക്കര പെരുന്നാളിനോടനുബന്ധിച്ച് നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
കൊവിഡ് പ്രോട്ടോക്കോൾ കാരണം ലളിതമായ രീതിയിലായിരുന്നു പെരുന്നാൾ ചടങ്ങുകൾ നടത്തിയത്. പ്രതീകാത്മകമായി എത്തിയ രഥത്തെ ദയറായ്ക്കു സമീപം മാത്യൂസ് മോർ അന്തീമോസ് മെത്രാപ്പോലീത്തയുടെ കാർമ്മികത്വത്തിൽ സ്വീകരിച്ചു.
ഫാ. ജേക്കബ് മാടപ്പാട്ട് കോർ എപ്പിസ്‌കോപ്പ, ഫാ. ബോബി വർഗീസ്, ഫാ. തോമസ് ജോൺ, ഫാ. പോൾ ഇ വർഗീസ്, ഫാ. സി.പി. സാമുവൽ, ബിനു വാഴമുട്ടം, അലക്സാണ്ടർ കാരക്കാട്, തീർത്ഥയാത്രാ സംഘം ഭാരവാഹികളായ ഫാ. ഷിബിൻ പോൾ, ടൈറ്റസ് സി.പി, അഡ്വ. ബോബൻ വർഗീസ്, ഗ്ലീസൺ ബേബി, റഞ്ചി കുര്യാക്കോസ്, എന്നിവർ പങ്കെടുത്തു.
ദയറായിൽ നടത്തിയ സന്ധ്യാ പ്രാർത്ഥനയ്ക്ക് മോർ ഗീവർഗീസ് അത്താനാസ്യോസ്, മോർ മാത്യൂസ് അന്തീമോസ്, മാത്യൂസ് മോർ തേവോദോസ്യോസ്, മോർ കൂറിലോസ് ഗീവർഗീസ് മോർ ഈവാനിയോസ് കുര്യാക്കോസ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.