13-bms
ബി എം എസ്സ് കോഴഞ്ചേരി മേഖല ഓട്ടോറിഷ തൊഴിലാളികൾ നടത്തിയ പ്രതിഷേധ പരിപാടി യൂണിയൻ ജില്ലാ സെക്രട്ടറി പി എസ്സ് ശശി ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി : ഡീസൽ പെട്രോൾ വിലവർദ്ധന പിൻവലിക്കുക,പെട്രോൾ ഡീസലിന് സബ്സിഡി നൽകുക, ക്ഷേമ പെൻഷനുകൾ 5000 രൂപ ആക്കി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് കോഴഞ്ചേരി മേഖല ഓട്ടോറിഷ തൊഴിലാളികൾ നടത്തിയ പ്രതിഷേധ പരിപാടി യൂണിയൻ ജില്ലാ സെക്രട്ടറി പി.എസ് ശശി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകാന്ത്, മേഖല പ്രസിഡന്റ് അരവിന്ദൻ,സെക്രട്ടറി അരുൺ പ്രിജിത്,യൂണിയൻ പ്രസിഡന്റ് ബാലുക്കുട്ടൻ,വൈസ് പ്രസിഡന്റ് ശശി മാലക്കര, സെക്രട്ടറി മോഹന പൈ എന്നിവർ പ്രസംഗിച്ചു.