പത്തനംതിട്ട : ജെ.സി.ഐ പത്തനംതിട്ടയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മുനിസിപ്പൽ കൗൺസിലേഴ്സിനായി നേതൃത്വ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ പ്രസിഡന്റ് ഗിരീഷ് പി.ആർ അദ്ധ്യക്ഷനായിരുന്നു. ജെ.സി.ഐ നാഷണൽ ട്രൈനർ മധു മോഹൻ ക്ലാസുകൾ നയിച്ചു. ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് നൈസ് സൂസൻ പോൾ, സനിൽ സി.ജോൺ, അർജുൻ മിത്ര, സുരേന്ദ്രൻ പിള്ള, ഡോക്ടർ ഷൈബു രാജ് എന്നിവർ സംസാരിച്ചു.