പത്തനംതിട്ട: നൂറിൽ താഴെ മത്സരാർത്ഥികൾ പങ്കെടുത്ത ജില്ലാ അത്ലറ്റിക് ചാമ്പ്യൻഷിപ്പ് ജില്ലാ സ്റ്റേഡിയത്തിൽ നടന്നു.
ഒരു ഐറ്റത്തിന് അഞ്ചും ആറുംപേർ വീതമാണ് മത്സരിച്ചത്. മുൻ വർഷങ്ങളിൽ എഴുന്നൂറിൽ അധികം പേരാണ് മത്സരിച്ചിരുന്നത്. കൊ വിഡ് ഭീതിയെ തുടർന്നാണ് മത്സരാർത്ഥികൾ കുറഞ്ഞതെന്ന് സംഘാടകർ പറഞ്ഞു. പത്തിൽ താഴെ ഇനങ്ങളാണ് നടന്നത്.
ഇരവിപേരൂർ പഞ്ചായത്ത് ടീമിൽ നിന്നുള്ള ജോയൽ ബിജു 2 മെഡലുകൾ നേടി. അസാമിൽ നടന്ന ദേശീയ ജൂനിയർ മത്സരത്തിൽ വെളളി മെഡൽ നേടിയ ഭരത് രാജിനെ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ. അനിൽകുമാറും അത് ലറ്റിിക് അസോസിയേഷൻ പ്രസിഡൻ്റ് എബ്രഹാമും അനുമോദിച്ചു.
സ്റ്റേറ്റ് ക്രോസ് കൺട്രി മത്സരത്തിൽ വിജയികളായ പത്തനംതിട്ട ടീമിനെയും അനുമോദിച്ചു.