പത്തനംതിട്ട: കോൺഗ്രസിന്റെ കൊടിമരം നശിപ്പിച്ചെന്ന് ആരോപിച്ച് നഗരസഭ 9-ാംവാർഡിലെ ചിറ്റൂരിൽ യൂത്ത് കോൺഗ്രസ്- ഡി.വൈ. എഫ് ഐ സംഘർഷം . പൊലീസെത്തി ഇവരെ പിരിച്ചുവിട്ടു . സെന്റ് മേരീസ് സ്‌കൂളിന് മുമ്പിലെ കോൺഗ്രസ് കൊടിമരം കഴിഞ്ഞ ദിവസം പിഴുതുമാറ്രിയിരുന്നു.. ഇത് ഡി.വൈ. എഫ് ഐയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പ്രകടനവും യോഗവും നടത്തി. പുതിയ കൊടി മരവും സ്ഥാപിച്ചു. . ഡി.വൈ എഫ് ഐ പ്രവർത്തകർ ഇവിടേക്ക് പ്രകടമായി എത്തി.തുടർന്നായിരുന്നു സംഘർഷം. പ്രതിഷേധ യോഗം മുൻ ഡി.സി.സി പ്രസിഡന്റ് പിമോഹൻ രാജ് ഉദ്ഘാടനം ചെയ്തു. അലക്‌സാണ്ടർ ചെറുകുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ എ.സുരേഷ് കുമാർ ,ഡി.സി.സി സെക്രട്ടറി കെ.ജാസിംകുട്ടി, അബ്ദുൽ കലാംആസാദ് , റെനീസ് മുഹമ്മദ്, അഫ്‌സൽ വി ഷേഖ് ,സജി ജോസഫ് മാത്യു ,സി കെ അർജുനൻ ,കെഎസ് യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ ,വിഷ്ണു പിള്ള ,ജോയമ്മ സ്മിത എന്നിവർ പ്രസംഗിച്ചു ..