പത്തനംതിട്ട- ആറന്മുള നിയോജക മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്ക് വേണ്ടിയുള്ള സഹായ ഉപകരണങ്ങൾ വീണാ ജോർജ് എം.എൽ.എയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. സംസ്ഥാന സാമൂഹ്യ നീതി വകുപ്പ്, വികലാംഗ ക്ഷേമ കോർപ്പറേഷൻ, ആറന്മുള നിയോജക മണ്ഡലം വികസന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കോഴഞ്ചേരി പഞ്ചായത്ത് അംഗം ബിജിലി പി. ഈശോ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നന്ദിനി, സാമൂഹ്യ നീതി ഓഫീസർ ജാഫർ ഖാൻ , വനിത ശിശു വികസന ഓഫീസർ തസ്‌നീം ,
ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി രാജു സെൽവം,
വികലാംഗ ക്ഷേമ കോർപ്പറേഷൻ ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.