ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയന്റെ നേതൃത്വത്തിൽ വിവാഹപൂർവ കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി. കൗൺസലിംഗ് ക്ലാസിന്റെ ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ അഡ്.കമ്മിറ്റി അംഗം ബി.ജയപ്രകാശ് തൊട്ടാവാടി,വനിതാ സംഘം യൂണിയൻ വൈസ്പ്രസിഡന്റ് ശ്രീകുമാരി ഷാജി, സെക്രട്ടറി റീനാ അനിൽ, ട്രഷറർ സുഷമാ രാജേന്ദ്രൻ, കേന്ദ്രസമിതി അംഗം ശോഭനാ രാജേന്ദ്രൻ, ബിന്ദുമണിക്കുട്ടൻ, സൗദാമിനി, ലതികാസുഭാഷ്, അക്ഷയ ശ്രീകുമാർ, എന്നിവർ പ്രസംഗിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം മോഹനൻ കൊഴുവല്ലൂർ സ്വാഗതം പറഞ്ഞു. എറണാകുളം മുക്തി ഭവന്റെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പിൽ രാജേഷ് പൊന്മല, സുരേഷ് പരമേശ്വരൻ, കൊടുവഴങ്ങ ബാലകൃഷ്ണൻ, ഡോ.ശരത് ചന്ദ്രൻ, ഷൈലജ രവീന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും. ഇന്ന് 4.30ന് ക്ലാസിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ വിതരണം ചെയ്യും.