ചെറുകോൽപ്പുഴ: 109ാമത് അയിരൂർ ചെറകോൽപ്പുഴ ഹിന്ദുമത പരിഷത്ത് ഇന്ന് സമാപിക്കും. വൈകിട്ട് 4ന് മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ അദ്ധ്യക്ഷത വഹിക്കും. വർക്കല ശിവഗിരി മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമാപന സന്ദേശം നൽകും. മണ്ഡലം ജോയിന്റ് സെക്രട്ടറി അഡ്വ.ഡി.രാജഗോപാൽ സ്വാഗതവും പി.കെ.അനൂപ് കൃഷ്ണൻ കൃതജ്ഞതയും പറയും.
ഇന്ന് രാവിലെ 5ന് ഗണപതി ഹോമം, 7 മുതൽ 8 വരെ വിദ്യാധിരാജ സഹസ്രനാമജപം, 8 മുതൽ ഭാഗവത പാരായണം, വൈകിട്ട് 6.30ന് മഹാആരതി , 7ന് സുമേഷ് അയിരൂരിന്റെ നേതൃത്വത്തിൽ ഗാനമഞ്ജരി എന്നിവ നടക്കും. ഹിന്ദുമത മഹാമണ്ഡലത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും പരിഷത്തിന്റെ സമാപന പരിപാടികൾ തത്സമയം കാണാം.