പത്തനംതിട്ട : മാണി സി. കാപ്പന്റെ കടന്നുവരവ് യു.ഡി.എഫിന് ഗുണകരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പത്തനംതിട്ട ഡി.സി.സി. ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാലാ സീറ്റിൽ മുന്നണിക്ക് വിജയമുറപ്പാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും യു.ഡി.എഫും രംഗത്തിറങ്ങുന്നത്. സ്ഥാനാർത്ഥിത്വത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും അവസരം ലഭിക്കും. തദ്ദേശ തിര‌ഞ്ഞെടുപ്പിൽ അല്പം പിറകിലാണെങ്കിലും 2015 ലെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യു.ഡി.എഫ് ഒട്ടും മോശമല്ല.