soft-ball
പത്തനംതിട്ട യി​ൽ നടന്ന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ് സപോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: സംസ്ഥാനതല ജൂനിയർ സോഫ്റ്റുബോൾ പത്തനംതിട്ട സോൺ മത്സരങ്ങൾ കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സോഫ്റ്റുബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. ശോശാമ്മ ജോൺ അദ്ധ്യക്ഷയായിരുന്നു. പ്രമോദ് പത്രോസ്, പ്രസന്നകുമാർ, ജിജോ കെ. ജോസഫ് എന്നിവർ സംസാരിച്ചു.