photo
ആഞ്ഞിലിമൂട്ടിൽ പടി - മണലേൽ പടി റോഡ് കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോന്നി : ചരിത്രത്തിൽ ഇടം നേടി വീണ്ടും കോന്നി. ഒ​റ്റ ദിവസം നാടിന് സമർപ്പിച്ചത് 100 റോഡുകൾ. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ആയ ശേഷം പണം അനുവദിച്ച് നിർമ്മാണം നടത്തിയ റോഡുകളുടെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. പൂർത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം എം.എൽ.എ തന്നെയാണ് നിർവഹിച്ചത്. കോന്നിയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒ​റ്റ ദിവസം ഇത്രയും റോഡുകൾ ഒന്നിച്ച് ഉദ്ഘാടനം നടത്തിയത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട്, മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട്, എൻ.സി.എഫ്.ആർതുടങ്ങിയവ ഉപയോഗിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. ചി​റ്റാർ പഞ്ചായത്ത് അഞ്ചാം വാർഡിലെ ശ്രീകൃഷ്ണപുരം -കുറുമുട്ടം റോഡ് തുറന്നുകൊടുത്താണ് റോഡുകളുടെ ഉദ്ഘാടനങ്ങളുടെ തുടക്കം കുറിച്ചത്. നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലായാണ് 100 റോഡുകൾ പൂർത്തീകരിച്ചത്. സീതത്തോട് പഞ്ചായത്ത് ഏഴാം വാർഡിലെ കൊച്ചുകോയിക്കൽ - കല്ലിൽപടി റോഡാണ് നൂറാമതായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.

---------------

കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഉദ്ഘാടനം ചെയ്തത്. പൊതുമരാമത്ത് റോഡുകൾക്കൊപ്പം പ്രാധാന്യത്തോടെ തന്നെ ഗ്രാമീണ റോഡുകളും നവീകരിക്കുകയാണ്. എല്ലാ റോഡുകളും ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

കെ.യു ജനീഷ്കുമാർ

(എം.എൽ.എ )

-------------

-നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തുകളിലെ 100 റോഡുകൾ