ചെങ്ങന്നൂർ: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി റിംഗ് റോഡ് മാതൃകയിൽ നിർമ്മിക്കുന്ന ബൈപാസിന്റെ സ്ഥലമെടുപ്പ് സർവേ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുലിയൂർ മഠത്തുംപടി ജംഗ്ഷനിൽ നടന്ന യോഗത്തിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് അദ്ധ്യക്ഷനായി. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം.ജി ശ്രീകുമാർ,വൈസ് പ്രസിഡന്റ് ടി ടി ഷൈലജ, പ്രമോദ് അമ്പാടി,കെ.പി പ്രദീപ്, ജോർജ് തോമസ്,ജോസ് പുതുവന, പി ജി രാജപ്പൻ,ഗിരീഷ് ഇലഞ്ഞിമേൽ എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 200 കോടി രൂപയാണ് റോഡിന്റെ നിർമ്മാണ ചെലവ്. സ്ഥലം ഏറ്റെടുക്കുന്നതിന് 65 കോടി രൂപ മുൻകൂറായി അനുവദിച്ചിട്ടുണ്ട്.