
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 480 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നവരും, ഏഴു പേർ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 468 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 51018 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 45660 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 257 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 44352 ആണ്.
മൂന്നുമരണം കൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതനായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കുളനട സ്വദേശി (68) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
2) മെഴുവേലി സ്വദേശി (82) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു.
3) നിരണം സ്വദേശി (34) 12ന് മരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.