തിരുവല്ല: പൊതുമരാമത്ത് റോഡ്‌സ് ഡിവിഷനിലെ തിരുവല്ല പള്ളിവേട്ട ആൽ - ഇരമല്ലിക്കര (റിവർ സൗത്ത്) റോഡിന്റെ ബി.എം ആൻഡ് ബി.സി ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ 15 മുതൽ 25 വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും. വാഹനങ്ങൾ അനുബന്ധ പാതകളിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എൻജിനിയർ അറിയിച്ചു.