ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ തിരുപ്പതി മാതൃകയിൽ വികസിപ്പിക്കാനായുള്ള നൂറു കോടി രൂപയോളം എസ്റ്റിമേറ്റ് കണക്കാക്കപ്പെട്ടിട്ടുള്ള നിർദേശം ദക്ഷിണ റയിൽവേ വിശദമായ പ്രോജക്ട് റിപ്പോർട്ടായി റെയിവേ ബോർഡിന് സമർപ്പിച്ചു. ഈ പദ്ധതിക്ക് ഉടൻ അനുമതി നൽകണമെന്ന് ലോക്‌സഭാ റെയിൽവേ സ്റ്റാന്റിംഗ് കമ്മിറ്റിയിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വികസനത്തിനായി എസ്‌കലേറ്റർ, ലിഫ്റ്റ്, രണ്ടാമത്തെ ഫൂട്ട് ഓവർ ബ്രിഡ്‌ജ്‌ എന്നിവ സ്ഥാപിക്കാനായി ഫണ്ട് നൽകണമെന്നും സ്റ്റേഷന് മുൻപിലുള്ള കാട് വെട്ടിത്തെളിച്ച് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണമെന്നും യോഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.