നാരങ്ങാനം: കണമുക്ക് ജംഗ്ഷന് സമീപം പുലിയെ കണ്ടെന്ന് അഭ്യൂഹം പരന്നതോടെ ജനം പരിഭ്രാന്തിയിലായി. നാട്ടുകാരും വനപാലകരും നടത്തിയ പരിശോധനയിൽ കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചു. . കണമുക്ക് തറഭാഗംറോഡിൽ ചാപ്പലിന് മുൻവശത്തെ റബർ തോട്ടത്തിലൂടെ ഇന്നലെ രാവിലെ പുലി ഓടുന്നത് കണ്ടെന്ന് ആരോ പറഞ്ഞതോടെ വിവരം വനപാലകരെ അറിയിക്കുകയായിരുന്നു. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.പി.പ്രദീപ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ജെ.മുഹമ്മദ് റൗഷാദ്, നിഥിൻ, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന