പത്തനംതിട്ട: നഗരസഭയിലെ കെ എസ് ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടനത്തിന് മുന്നോടിയായി ചേർന്ന സ്വാഗതസംഘം യോഗത്തിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പോയി. കഴിഞ്ഞ യു. ഡി. എഫ്. സർക്കാരിന്റെ കാലത്ത് ആരംഭിച്ച ബസ് സ്റ്റാൻഡ് 5 വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാഞ്ഞതിലും പണി പൂർത്തിയാകാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉദ്ഘാടനം നടത്തുവാൻ ശ്രമിക്കുന്നതിലും പ്രതിഷേധിച്ചാണ് നഗരസഭ യു ഡി എഫ് പാർലമെന്ററി ലീഡർ കെ ജാസിം കുട്ടി, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് എന്നിവ

ർ ഇറങ്ങിപ്പോയത്.