 
മല്ലപ്പള്ളി: തടി വീണ് ആഞ്ഞിലിത്താനം മാമടത്തിൽ ഓമനക്കുട്ടൻ (36) മരിച്ചു. ആനിക്കാട് പാതിക്കാട് പള്ളിക്ക് സമീപം കഴിഞ്ഞ ദിവസംനാലരയോടെയാണ് അപകടം. താഴ്ന്ന സ്ഥലത്ത് നിന്ന് റോഡിലേക്ക് വെട്ടിയിട്ടിരുന്ന തടി മരത്തിന്റെ ശിഖരത്തിന്റെ ഇടയിലൂടെ കയർ കെട്ടി വലിച്ച്ഉയർത്താൻ ശ്രമിക്കുന്നതിനിടെ ശിഖരം ഒടിഞ്ഞാണ് അപകടം. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം പിന്നീട്. ഭാര്യ: പുന്നവേലി പിടന്നപ്ലാവ് കുറ്റിയിലവിൽ സുനിത.മകൻ: കാർത്തിക്.