അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസികളായിരുന്ന രാജനും സരസ്വതിയും പ്രണയ ദിനത്തിൽ വിവാഹിതരായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശിയാണ് 58 കാരനായ രാജൻ. അടൂർ മണ്ണടി സ്വദേശിയാണ് 64 വയസുകാരി സരസ്വതി. ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരാകുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. വധുവിന് അണിയാനുള്ള ആഭരണം അടൂർ ഗോൾഡ് ജ്വല്ലറി ഉടമ സുഭാഷാണ് നൽകിയത്,ചിറ്റയം ഗോപകുമാർ എം.എൽ.എ താലി എടുത്തു രാജന് നൽകി. ഇതോടെ രാജൻ സരസ്വതിയുടെ കഴുത്തിൽ വരണമാല്യം ചാർത്തി. നഗരസഭ ചെയർമാൻ ഡി.സജി, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം എ.പി സന്തോഷ്, പളളിക്കൽ ഗ്രാമ പഞ്ചായത്തംഗം ശരത്ചന്ദ്രൻ, സാമൂഹ്യക്ഷേമ വകുപ്പ് ചാർജ്ജ് ഓഫീസർ ജെ. ഷംല ബീഗം, ലിജു മംഗലത്ത്, മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷീൽഡ, സി.വി ചന്ദ്രൻ, രഘു പെരുംപുളിക്കൽ, ജോർജ്ജ് എന്നിവർ പങ്കെടുത്തു.