ചെങ്ങന്നൂർ: ത്രിതല പഞ്ചായത്ത്, മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾക്ക് ചെങ്ങന്നൂർ എസ്.എൻ.ഡി.പി.യൂണിയൻ നാളെ ഉച്ചക്ക് 2.30ന് സ്വീകരണം നൽകുന്നു. സരസകവി മൂലൂർ സ്മാരക ഹാളിൽ കൂടുന്ന അനുമോദന സമ്മേളനം യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അദ്ധ്യക്ഷത വഹിക്കും. കോടുകുളഞ്ഞി വിശ്വധർമ്മമഠം മഠാധിപതി ശിവബോധാനന്ദ സ്വാമികൾ അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ എസ്.ദേവരാജൻ,കെ.ആർ.മോഹനൻ, ബി.ജയപ്രകാശ് തൊട്ടാവാടി, എം.പി.സുരേഷ്, മോഹനൻ കൊഴുവല്ലൂർ വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഐഷാ പുരുഷോത്തമൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി,സൈബർ സേനാ യൂണിയൻ കൺവീനർ അക്ഷയ് ഇലഞ്ഞിമേൽ എന്നിവർ സംസാരിക്കും. യൂണിയൻ ചെയർമാൻ എം.ബി.ശ്രീകുമാർ ജനപ്രതിനിധികൾക്ക് ഉപഹാരം നൽകും. യൂണിയൻ അഡ്.കമ്മിറ്റി അംഗം അനിൽ അമ്പാടി സ്വാഗതവും വനിതാസംഘം യൂണിയൻ സെക്രട്ടറി റീനാ അനിൽ കൃതജ്ഞതയും പറയും. യൂണിയൻ അതിർത്തിയിലുള്ള വിവിധ ശാഖകളിൽ അംഗങ്ങളായ അൻപതിൽപരം ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പറഞ്ഞു.