പത്തനംതിട്ട: ജില്ലാ ബാൾ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സബ് ജൂനിയർ, ജൂനിയർ, ആൺ, പെൺ വിഭാഗങ്ങളിൽ ജില്ലാ ടീം സെലക്ഷൻ ട്രയൽസ് നാളെ രാവിലെ 10ന് ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കുന്നവർ മേലധികാരികൾ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റുമായി എത്തണം. സബ് ജൂനിയർ 2.5.2005നുശേഷം ജനിച്ചവരും, ജൂനിയർ 2.1.2001നു ശേഷം ജനിച്ചവരും ആയിരിക്കണം. ട്രയൽസിൽ പങ്കെടുക്കുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോൺ. 9446116636, 9747378657.